തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മടക്കികിട്ടിയ 27.42 ശതമാനം ഫോമുകൾ ഡിജിറ്റൈസ് ചെയ്തതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം വരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 76,37,21 6 ആയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. 2,13,370 വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇതുകൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.